കടുത്തുരുത്തി: കോട്ടയം അതിരൂപതയുടെ മുൻ മെത്രാപ്പോലീത്തയായ മാർ കുര്യാക്കോസ് കുന്നശേരിയുടെ സ്മരണാർഥം മാതൃ ഇടവകയായ കടുത്തുരുത്തിയിൽ അതിരൂപത പുതുതായി നിർമിക്കുന്ന മാർ കുര്യാക്കോസ് കുന്നശേരി മെമ്മോറിയൽ ക്നാനായ മ്യൂസിയത്തിന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് തറക്കല്ലിട്ടു. ക്നാനായ സമുദായ പൈതൃകവും വിവിധ വളർച്ചാഘട്ടങ്ങളും വരുംതലമുറയ്ക്ക് അനുഭവവേദ്യമാക്കുന്നതിനാണു മ്യൂസിയം നിർമിക്കുന്നത്.
കടുത്തുരുത്തി സെന്റ് മേരീസ് വലിയപള്ളിയോടു ചേർന്നു നിർമിക്കുന്ന മ്യൂസിയത്തിൽ ക്നാനായ സമുദായത്തിന്റെ പ്രേഷിത കുടിയേറ്റ ചരിത്രം ഓഡിയോ വിഷ്വൽ സൗകര്യങ്ങളോടെ ക്രമീകരിക്കും. കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കടുത്തുരുത്തി വലിയപള്ളി വികാരി ഫാ. ഏബ്രഹാം പറന്പേട്ട്, അതിരൂപതാ പ്രൊക്യുറേറ്റർ ഫാ. അലക്സ് ആക്കപ്പറന്പിൽ, അഡീഷണൽ ചാൻസലർ ഫാ. ജോണ് ചേന്നാകുഴി, തുടങ്ങിയ ഇടവക പ്രതിനിധികളും കുന്നശേരിൽ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.
മാർ കുര്യാക്കോസ് കുന്നശേരി സ്മാരക മ്യൂസിയത്തിനു തറക്കല്ലിട്ടു
01:44 AM Jun 17, 2018 | Deepika.com