കോഴിക്കോട്: അരക്കിണറിൽ തനിച്ചു താമസിക്കുകയായിരുന്ന വയോധിക ആമിനയെ കൊലപ്പെടുത്തിയ കേസില്‍ പതിനാറുകാരൻ പിടിയില്‍. മാറാട് സ്വദേശിയാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. ആമിനയുടെ വീട് സ്ഥിതിചെയ്യുന്ന സ്ഥലത്തുള്ളയാളുടെ കൊച്ചുമകനാണ് പ്രതി.
ബൈക്ക് വാങ്ങുന്നതിനുള്ള പണത്തിനുവേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി മൊഴി നല്കി. ആമിനയുടെ വീട്ടിനുള്ളിൽനിന്നു ലഭിച്ച ബട്ടനാണ് പ്രതിയിലേക്ക് എത്തിച്ചേരാൻ പോലീസിനെ സഹായിച്ചത്.
കുട്ടികൾ ധരിക്കുന്ന ഷര്‍ട്ടിന്റെ ബട്ടനാണെന്നു പോലീസിനു ബോധ്യമായതോടെ പ്രതിയെക്കുറിച്ചുള്ള നിഗമനത്തിലെത്തി. അഞ്ചു ദിവസം ചോദ്യംചെയ്തതിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
വയോധികയുടെ കൊലപാതകം: പതിനാറുകാരന് പിടിയില്‍
01:44 AM Jun 17, 2018 | Deepika.com