കൊച്ചി: എറണാകുളം ആർച്ച്ബിഷപ് ഹൗസിന് മുന്നിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കോലം കത്തിക്കുകയും പ്രകോപനപരമായി പ്രസംഗിക്കുകയും ചെയ്ത കേസിൽ നാലു പേരെക്കൂടി എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു.
ശ്രീമൂലനഗരം ചൊവ്വര തച്ചപ്പിള്ളി ജോയി (46), ചൊവ്വര ആത്തപ്പിള്ളി പാപ്പച്ചൻ (56), ചാലക്കുടി മേലൂർ അടിച്ചില്ലി കുന്നപ്പള്ളി വെന്പിളിയത്ത് അന്ന ഷിബി (45), ചാലക്കുടി മേലൂർ ശാന്തിപുരം നെറ്റിക്കാടൻ ജെക്സ് (33) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.
നെടുന്പാശേരി കാഞ്ഞൂക്കാരൻ റിജുവിനെ (45) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒരാളെക്കൂടി പിടികിട്ടാനുണ്ടെന്നു പോലീസ് പറഞ്ഞു.
കോലം കത്തിച്ച സംഭവം: നാലു പേർകൂടി പിടിയിൽ
01:44 AM Jun 17, 2018 | Deepika.com