തിരുവനന്തപുരം: അഞ്ചു ദിവസംകൂടി കനത്ത മഴ പെയ്യുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറു ദിശയിൽനിന്നു മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും കടലും തീരവും പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്നു മുന്നറിയിപ്പുണ്ട്. മത്സ്യബന്ധനത്തൊഴിലാളികൾ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിലും ലക്ഷദ്വീപിനും മാലിദ്വീപിനും പടിഞ്ഞാറുവശവും മത്സ്യബന്ധത്തിനു പോകരുതെന്നും മുന്നറിയിപ്പു നൽകി. എന്നാൽ, ഇന്നലെ സംസ്ഥാനത്തു കുറഞ്ഞ മഴയാണ് രേഖപ്പെടുത്തിയത്.
അഞ്ചു ദിവസംകൂടി കനത്ത മഴ
01:34 AM Jun 17, 2018 | Deepika.com