കാഞ്ഞിരപ്പള്ളി: സാമൂഹ്യ വികസനരംഗത്ത് ശ്രദ്ധേയവും നൂതനവും അനുകരണീയവുമായ സംഭാവനകൾ നൽകിയ വ്യക്തികൾക്കും സംഘടനകൾക്കുമായി ഫാ. മാത്യു വടക്കേമുറിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള അവാർഡിന് കെ.വി. ദയാൽ മുഹമ്മ, മുരുകൻ എസ്. തെരുവോരം എന്നിവരെ ഫെയർ ട്രേഡ് അലയൻസ് കേരള തെരഞ്ഞെടുത്തു.
പരിസ്ഥിതി സംരക്ഷണം, ജൈവകൃഷി, ബദൽ ആരോഗ്യ പരിപാലന മേഖലകളിലെ ശ്രദ്ധേയമായ സംഭാവനകളാണ് കെ.വി. ദയാലിനെ അവാർഡിന് അർഹനാക്കിയത്. ജീവകാരുണ്യ പ്രവർത്തനമേഖലയിലെ അനുകരണീയ മാതൃക സൃഷ്ടിച്ചതാണു മുരുകൻ തെരുവോരത്തെ ജേതാവാക്കിയത്. വടക്കൻ കേരളത്തിൽ സുസ്ഥിര ജൈവകൃഷി രീതികൾക്കു പ്രോത്സാഹനം നൽകുകയും കാർഷികവിളകൾക്കു ന്യായവിപണി ഉറപ്പാക്കാൻ നേതൃത്വം നൽകുകയും ചെയ്ത ചെറുകിട കർഷക കൂട്ടായ്മയാണു ജേതാക്കളായ ഫെയർ ഗ്രേയ്ഡ് അലയൻസ് കേരള. പ്രഫ. എസ്. ശിവദാസ് ചെയർമാനായുള്ള അവാർഡ് നിർണയ കമ്മിറ്റിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഫാ. മാത്യു വടക്കേമുറിയുടെ ചരമദിനമായ 22ന് കൂവപ്പള്ളിയിൽ നടത്തുന്ന അനുസ്മരണ സമ്മേളനത്തിൽ അവാർഡുകൾ സമ്മാനിക്കും.
ദയാലിനും മുരുകനും അവാർഡ്
01:07 AM Jun 17, 2018 | Deepika.com