തിരുവനന്തപുരം: ശവ്വാൽ മാസപ്പിറവി ദൃശ്യമായതിനാൽ ഇന്ന് ഈദുൽ ഫിത്തർ ആയിരിക്കുമെന്ന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ഖാസി ചേലക്കുളം മുഹമ്മദ് അബുൽ ബുഷ്റാ മൗലവി എന്നിവർ അറിയിച്ചു.
കോഴിക്കോട്: ഇന്ന് ഈദുല്‍ ഫിത്തർ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
ചെറിയ പെരുന്നാൾ ഇന്ന്
01:43 AM Jun 15, 2018 | Deepika.com