പ​ത്മ പു​ര​സ്‌​കാ​ര​ങ്ങ​ള്‍​ക്കു നാ​മ​നി​​ര്‍​ദേ​ശം ക്ഷ​ണി​ച്ചു

12:14 AM Jun 15, 2018 | Deepika.com
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: 2019ലെ ​​​​പ​​​​ത്മ പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ള്‍​ക്കു​​​​ള്ള നാ​​​​മ​​​​നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ളും ശി​​​​പാ​​​​ര്‍​ശ​​​​ക​​​​ളും കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യം ക്ഷ​​​​ണി​​​​ച്ചു. ക​​​​ല, സാ​​​​ഹി​​​​ത്യ​​​​വും വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വും, കാ​​​​യി​​​​കം, വൈ​​​​ദ്യ​​​​ശാ​​​​സ്ത്രം, സാ​​​​മൂ​​​​ഹി​​​​ക സേ​​​​വ​​​​നം, സ​​​​യ​​​​ന്‍​സ്, എ​​​​ൻജിനീ​​​​യ​​​​റിം​​​​ഗ്, പൊ​​​​തു​​​​കാ​​​​ര്യം, സി​​​​വി​​​​ല്‍ സ​​​​ര്‍​വീ​​​​സ്, വ്യാ​​​​പാ​​​​രം, വ്യ​​​​വ​​​​സാ​​​​യം എ​​​​ന്നീ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ വി​​​​ശി​​​​ഷ്ട​​​​സേ​​​​വ​​​​ന​​​​ത്തി​​​​നും കൈ​​​​വ​​​​രി​​​​ച്ച മി​​​​ക​​​​ച്ച നേ​​​​ട്ട​​​​ങ്ങ​​​​ളെ ആ​​​​ദ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​ണ് പ​​​​ത്മ അ​​​​വാ​​​​ര്‍​ഡു​​​​ക​​​​ള്‍ സ​​​​മ്മാ​​​​നി​​​​ക്കു​​​​ന്ന​​​​ത്.

നാ​​​​മ​​​​നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ളും ശി​​​​പാ​​​​ര്‍​ശ​​​​ക​​​​ളും കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ വെ​​​​ബ്‌​​​​പോ​​​​ര്‍​ട്ട​​​​ലി​​​​ല്‍ (www.padmaawards.gov.in) സെ​​​​പ്റ്റം​​​​ബ​​​​ര്‍ 15നോ ​​​​അ​​​​തി​​​​നു​​​​മു​​​​മ്പോ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി സ​​​​മ​​​​ര്‍​പ്പി​​​​ക്ക​​​​ണം.

സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ മു​​​​ഖേ​​​​ന നാ​​​​മ​​​​നി​​​​ര്‍​ദേ​​​​ശം സ​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​ന്‍ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍ അ​​​​പേ​​​​ക്ഷ മ​​​​ന്ത്രി​​​​സ​​​​ഭാ ഉ​​​​പ​​​​സ​​​​മി​​​​തി​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യ്ക്കാ​​​​യി സം​​​​സ്ഥാ​​​​ന ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി മു​​​​ഖേ​​​​ന ജൂ​​​​ലൈ 31ന​​​​കം ല​​​​ഭ്യ​​​​മാ​​​​ക്ക​​​​ണം. അ​​​​ര്‍​ഹ​​​​ത​​​​യു​​​​ള്ള​​​​വ​​​​ര്‍​ക്ക് നേ​​​​രി​​​​ട്ടും അ​​​​പേ​​​​ക്ഷി​​​​ക്കാം. കൂ​​​​ടാ​​​​തെ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ള്‍​ക്കും യു​​​​ക്ത​​​​മാ​​​​യ നാ​​​​മ​​​​നി​​​​ര്‍​ദേ​​​​ശം സ​​​​മ​​​​ര്‍​പ്പി​​​​ക്കാം.

പ​​​​ത്മ പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട സ്റ്റാ​​​​റ്റി​​​​യൂ​​​​ട്ട്‌​​​​സ്, റൂ​​​​ള്‍​സ് എ​​​​ന്നി​​​​വ കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ (//padmaawa rds.gov.in/SelectionGuidelines.aspx) എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ല്‍ ല​​​​ഭ്യ​​​​മാ​​​​ണ്.