കോട്ടയം/കൊച്ചി/ആലപ്പുഴ: കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാന്പ് പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും കോട്ടയം നഗരസഭയിലേയും ആർപ്പൂക്കര, അയ്മനം, കുമരകം, തിരുവാർപ്പ്, മണർകാട്, വിജയപുരം എന്നീ പഞ്ചായത്തുകളിലെയും ഹയർ സെക്കൻഡറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ഇന്നു കോട്ടയം ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
സംസ്ഥാന സർക്കാരോ ബോർഡുകളോ നടത്തുന്ന പരീക്ഷകൾക്ക് മാറ്റമില്ല. അധ്യാപകരും മറ്റു ജീവനക്കാരും സ്കൂളിൽ ഹാജരാകണം. കോതമംഗലം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എറ ണാകുളം ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.
ചേർത്തല, അന്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിലെ പ്രഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആലപ്പുഴ ജി ല്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
01:11 AM Jun 14, 2018 | Deepika.com