കൊച്ചി: വടകര സബ് ജയിലിന്റെ നിർമാണം വേഗം പൂർത്തിയാക്കാൻ ഹൈക്കോടതി സർക്കാരിനു നിർദേശം നൽകി. വടകര സബ് ജയിലിൽ സ്ഥലപരിമിതിയുണ്ടെന്നും വേണ്ടത്ര സൗകര്യങ്ങളില്ലെന്നും വ്യക്തമാക്കി കേരള ലീഗൽ സർവീസ് അഥോറിറ്റി മെംബർ സെക്രട്ടറി നൽകിയ കത്ത് കണക്കിലെടുത്തു സ്വമേധയാ പരിഗണിച്ച ഹർജിയിലാണു തീരുമാനം.
ഹർജി പരിഗണിക്കവേ കുറ്റ്യാടി ജലസേചന പദ്ധതിയുടെ 60 സെന്റ് ഭൂമി പുതിയ ജയിൽ നിർമിക്കാൻ വിട്ടുനൽകാൻ മന്ത്രിസഭായോഗം അനുമതി നൽകിയെന്നും ഫണ്ട് അനുവദിക്കുന്നതോടെ നിർമാണം തുടങ്ങുമെന്നും ഗവണ്മെന്റ് പ്ലീഡർ അറിയിച്ചു.
വടകര സബ്ജയിൽ നിർമാണം വേഗം തീർക്കണമെന്നു കോടതി
12:53 AM Jun 14, 2018 | Deepika.com