തിരുവനന്തപുരം: കഴിഞ്ഞ ആഴ്ച മാറ്റിയ പി.കെ. സുധീർ ബാബുവിനെ വീണ്ടും ഹയർ സെക്കൻഡറി വകുപ്പു ഡയറക്ടറായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ ആഴ്ച അദ്ദേഹത്തെ പ്രവേശന പരീക്ഷാ കമ്മീഷണറായി മാറ്റി നിയമിച്ചിരുന്നു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ അധിക ചുമതലയും സുധീർബാബു വഹിക്കും.
ഹയർസെക്കൻഡറി ഡയറക്ടറായി നിയമിച്ച പി. സുരേഷ്ബാബുവിനെ ലീഗൽ മെട്രോളജി ഡയറക്ടറായി നിയമിച്ചു. ഡോ. ദിവ്യ എസ്. അയ്യരെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഡയറക്ടറായി (എംജിഎൻആർഇജിഎസ്) നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു. നിലവിൽ തദ്ദേശ ഡപ്യൂട്ടി സെക്രട്ടറിയായിരുന്നു. തദ്ദേശ വകുപ്പു ജോയിന്റ് സെക്രട്ടറിയായി ടി. മിത്രയെ നിയമിച്ചു. നിലവിൽ എംജിഎൻആർഇജി ഡയറക്ടറായിരുന്നു മിത്ര.
പി.കെ. ജയശ്രീയെ കാർഷിക വികസന, കർഷക ക്ഷേമ വകുപ്പു ഡയറക്ടറായി നിയമിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു ഡോ. ജയശ്രീ. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഡയറക്ടറുടെയും പൊതു വിദ്യാഭ്യാസ വകുപ്പു ഡപ്യൂട്ടി സെക്രട്ടറിയുടെയും അധിക ചുമതല ലോട്ടറി ഡയറക്ടർ എസ്. ഷാനവാസിനു നൽകി.
പി.കെ. സുധീർ ബാബു വീണ്ടും ഹയർ സെക്കൻഡറി ഡയറക്ടർ
02:00 AM Jun 07, 2018 | Deepika.com