കുമളി: സുപ്രീകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ മുല്ലപ്പെരിയാർ സന്ദർശനം മാറ്റി. ഇന്ന് അണക്കെട്ട് സന്ദർശിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. സന്ദർശനം 21ലേക്കു മാറ്റി. നേരത്തെ ഇടുക്കി ജില്ലയിൽ ഇന്നു യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്നാണ് സന്ദർശനം മാറ്റിയത്.
മഴക്കാലമെത്തിയതോടെ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. 115.9 അടിയാണ് ഇന്നലെ വൈകുന്നേരത്തെ ജലനിരപ്പ്. സെക്കൻഡിൽ 52 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്പോൾ സെക്കൻഡിൽ 52 ഘനയടി വെള്ളം തമിഴ്നാട്ടിലേക്ക് ഒഴുക്കുന്നുണ്ട്.
മുല്ലപ്പെരിയാർ: സമിതിയുടെ സന്ദർശനം മാറ്റി
02:00 AM Jun 07, 2018 | Deepika.com