തിരുവനന്തപുരം: പിണറായി വിജയന് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ സമാപനം 30ന് വൈകുന്നേരം അഞ്ചിന് ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യുമെന്ന് സഹകരണ ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന് പത്രസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് അധ്യക്ഷത വഹിക്കും.
റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്, ജലവിഭവ മന്ത്രി മാത്യു ടി. തോമസ്, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്, തുറമുഖ പുരാവസ്തു-പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, സാംസ്കാരിക, പിന്നോക്കക്ഷേമ, നിയമ മന്ത്രി എ.കെ. ബാലന്, മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു എന്നിവര്‍ പ്രസംഗിക്കും. സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് സ്വാഗതം ആശംസിക്കും. വാര്‍ഷികാഘോഷങ്ങള്‍ മേയ് 18ന് കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.
മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷ സമാപനം 30ന്
01:46 AM May 28, 2018 | Deepika.com