സൈക്കിളിൽനിന്നു തോട്ടിൽ വീണ രണ്ടാംക്ലാസുകാരന് നാലാംക്ലാസുകാരൻ രക്ഷകനായി

01:46 AM May 28, 2018 | Deepika.com
കു​മ​ര​കം: സൈ​ക്കി​ളി​ൽനി​ന്നു തോ​ട്ടി​ലേ​ക്കു വീ​ണ ബാ​ല​ന് നാ​ലാം​ക്ലാ​സു​കാ​ര​ൻ ര​ക്ഷ​ക​നാ​യി. കു​മ​ര​ക​ത്തെ അ​മ്മ​വീ​ട്ടി​ലെ​ത്തി​യ ര​ണ്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ​യാ​ണ് നാ​ലാം​ക്ലാ​സു​കാ​ര​ൻ ര​ക്ഷി​ച്ച​ത്. ആ​ഴ​മേ​റി​യ തോ​ട്ടി​ൽ വീ​ണ് മു​ങ്ങി​താ​ഴ്ന്ന അ​ശ്വി​ൻ ടി.​സ​നീ​ഷ് (എ​ട്ട്)​നാ​ണ് അ​ശ്വി​ൻ സ​ജീ​വ് എ​ന്ന പ​ത്തു​വ​യ​സു​കാ​ര​ൻ ര​ക്ഷ​ക​നാ​യ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ല്ല​ക​രി തോ​ട്ടി​ൽ സൈ​ക്കി​ളി​ൽ നി​ന്നും വീ​ണ ഏ​റ്റു​മാ​നൂ​ർ ക​ട്ട​ച്ചി​റ സ​നീ​ഷ്-​സൂ​ര്യ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​ശ്വി​ൻ ടി. ​സ​നീ​ഷി​നെ​യാ​ണ് അ​പ​ക​ടം ക​ണ്ടു​നി​ന്ന അ​ശ്വി​ൻ സ​ജീ​വ് തോ​ട്ടി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

കി​ട​ങ്ങൂ​ർ അ​ര​വി​ന്ദ വി​ദ്യാ​മ​ന്ദി​രം സ്കൂ​ൾ ര​ണ്ടാം​ക്ലാ​സു വി​ദ്യാ​ർ​ഥി​യാ​യ അ​ശ്വി​ൻ ഒ​രാ​ഴ്ച മു​ന്പാ​ണ് അ​മ്മ വീ​ടാ​യ കു​മ​ര​കം തൈ​ച്ചി​റ സു​ധാ​ക​ര​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. ഇ​ന്ന​ലെ സൈ​ക്കി​ൾ ച​വി​ട്ടു​ന്ന​തി​നി​ട​യി​ൽ ബ്രേ​ക്ക് ന​ഷ്‌​ട​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്നാ​ണ് അ​ശ്വി​ൻ സൈ​ക്കി​ളോ​ടെ തോ​ട്ടി​ലേ​ക്കു വീ​ണ​ത്. തോ​ടി​ന്‍റെ മ​റു​ക​ര​യി​ൽ ക​ണ്ടു​നി​ന്ന​വ​ർ ബ​ഹ​ളം വ​ച്ചെ​ങ്കി​ലും വെ​ള്ള​ത്തി​ൽ ചാ​ടി ര​ക്ഷാ​പ്ര​വ​ർ​ത്തി​നു ശ്ര​മി​ച്ചി​ല്ല. ബ​ഹ​ളം കേ​ട്ട് ഓ​ടി എ​ത്തി​യ കു​മ​ര​കം പ​ഞ്ചാ​യ​ത്ത് എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി അ​ശ്വി​ൻ സ​ജീ​വ് മ​റ്റൊ​ന്നും ചി​ന്തി​ക്കാ​തെ തോ​ട്ടി​ലേ​ക്കു ചാ​ടു​ക​യാ​യി​രു​ന്നു. ഷ​ർ​ട്ടി​ന്‍റെ കോ​ള​റി​ൽ പി​ടി​ച്ച് പൊ​ക്കി ക​ര​യ്ക്കെ​ത്തി​ക്കാ​ൻ നി​മി​ഷ​ങ്ങ​ളേ ഈ ​പ​ത്തു​വ​യ​സു​കാ​ര​ന് വേ​ണ്ടി വ​ന്നു​ള്ളു. കു​റ​ച്ചു വെ​ള്ളം കു​ടി​ച്ചെ​ങ്കി​ലും മ​റ്റു പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​കാ​തെ ര​ക്ഷ​ക​നാ​യ അ​ശ്വി​ൻ സ​ജീ​വ് ഇ​പ്പോ​ൾ കു​മ​ര​കം നി​വാ​സി​ക​ൾ​ക്ക് ഹീ​റോ​യാ​ണ്.

കു​മ​ര​കം കൊ​ല്ല​ക​രി ക​ണി​യാ​ന്ത​റ​ച്ചി​റ സ​ജീ​വ്-​അ​നി​ല ദ​ന്പ​തി​ക​ളു​ടെ പു​ത്ര​നാ​ണ് അ​ശ്വി​ൻ സ​ജീ​വ്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ആ​ഴം കൂ​ട്ടി​യ തോ​ട്ടി​ലേ​ക്കാ​ണ് അ​വ​ധി ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ വി​ദ്യാ​ർ​ഥി വീ​ണ​തെ​ന്നോ​ർ​ക്കു​ന്പോ​ൾ തൈ​ച്ചി​റ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ഭ​യം വി​ട്ട​ക​ലു​ന്നി​ല്ല.