കൊച്ചി:മനുഷ്യനുള്ള കഴിവുകൾ മുഴുവനായും കണ്ടെത്തുന്പോഴാണ് ജീവിതവിജയമുണ്ടാകുന്നതെന്നു ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് മേരി ജോസഫ് പറഞ്ഞു. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കെഎൽസിഎ ബിസിനസ് അവാർഡ് 2018 ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷതവഹിച്ചു. ആലപ്പുഴ രൂപത സഹായ മെത്രാൻ ഡോ. ജെയിംസ് ആനാപറന്പിൽ പ്രതിഭകൾക്ക് അവാർഡ് സമ്മാനിച്ചു. ജനറൽ സെക്രട്ടറി ഷെറി ജെ.തോമസ്, ഹൈബി ഈഡൻ എംഎൽഎ, ഷാജി ജോർജ് , ഫാ. എബിജിൻ അറയ്ക്കൽ, ആന്റണി ആൽബർട്ട്, സി.ജെ. പോൾ,ജോർജ് നാനാട്ട്, വിൻസ് പെരിഞ്ചേരി, എം.സി.ലോറൻസ്, സ്റ്റെർവിൻ സേവ്യർ എന്നിവർ പ്രസംഗിച്ചു.
കേരളത്തിലെ വിവിധ ലത്തീൻ രൂപതകളിൽനിന്നായി സി.എസ്.ജോസ്(നെയ്യാറ്റിൻകര രൂപത), ജെസു അമൃതം (തിരുവനന്തപുരം അതിരൂപത), ബീന സാമുവൽ (പുനലൂർ രൂപത), ജാക്സണ് പീറ്റർ (ആലപ്പുഴ രൂപത) എബി കുന്നേപ്പറന്പിൽ (വിജയപുരം രൂപത), ജോമോൻ ചിറയ്ക്കൽ ( കൊച്ചി രൂപത), ആന്റണി ആതിര (കോട്ടപ്പുറം രൂപത), ടി.ജെ.ഡേവിഡ് (കോഴിക്കോട് രൂപത), ഷൈജു സെബാസ്റ്റ്യൻ അട്ടിപ്പേറ്റി, ഷിബു ചമ്മണിക്കോടത്ത് (വരാപ്പുഴ അതിരൂപത), ജോസ് അറയ്ക്കൽ (കണ്ണൂർ) എന്നിവരെയാണ് ആദരിച്ചത്. അന്താരാഷ്ട്രതലത്തിലുളള സിഎ പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ മരിയ റോഷ്നിയെയും ചടങ്ങിൽ ആദരിച്ചു.
കഴിവുകൾ കണ്ടെത്തുന്നതിലാണ് ജീവിതവിജയം: ജസ്റ്റീസ് മേരി ജോസഫ്
01:29 AM May 28, 2018 | Deepika.com