ഒഎൻവി സാഹിത്യപുരസ്കാരം എംടിക്കു സമ്മാനിച്ചു
01:29 AM May 28, 2018 | Deepika.com
തിരുവനന്തപുരം: ഒഎൻവി സാഹിത്യപുരസ്കാരം എം.ടി വാസുദേവൻ നായർക്കു, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സമ്മാനിച്ചു. ഒഎൻവിയുടെ 84-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ടാഗോർ തിയറ്ററിൽ നടന്ന ചടങ്ങിലായിരുന്നു പുരസ്കാര സമർപ്പണം. ചടങ്ങ് നോവലിസ്റ്റ് സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.