കോട്ടയം: രാജ്യത്തെ ഗുരുതരമായി ബാധിച്ചിരിക്കുന്ന തപാൽ ജീവനക്കാരുടെ സമരം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് കേരള കോണ്ഗ്രസ് - എം വൈസ് ചെയർമാൻ ജോസ് കെ. മാണി എംപി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഒരാഴ്ച പിന്നിട്ട സമരം ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്തംഭിപ്പിക്കുന്പോഴും കേന്ദ്രസർക്കാർ സമരം പരിഹരിക്കുന്ന കാര്യത്തിൽ കുറ്റകരമായ അലംഭാവമാണു പുലർത്തുന്നതെന്നും എംപി കുറ്റപ്പെടുത്തി.
തപാൽ സമരം: പ്രധാനമന്ത്രി ഇടപെടണമെന്ന് ജോസ് കെ. മാണി
01:29 AM May 28, 2018 | Deepika.com