കോലഞ്ചേരി:മൂവാറ്റുപുഴ മുൻ എംഎൽഎ കോലഞ്ചേരി എളൂർ-കൊഴുമറ്റത്തിൽ ഡോ. എ.വി. ഐസക് (94) നിര്യാതനായി. മൃതദേഹം നാളെ ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെ മൂവാറ്റുപുഴയിൽ പൊതുദർശനത്തിന് ശേഷം കോലഞ്ചേരിയിലെ വസതിയിലെത്തിക്കും.
സംസ്കാരം ബുധനാഴ്ച 12-ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളിയിൽ. ഭാര്യ: പരേതയായ മേരി ഐസക് മഴുവന്നൂർ കുടിലിൽ കുടുംബാംഗം. മക്കൾ: പ്രഫ. ജോർജ് കെ. ഐസക് (റിട്ട. പ്രഫസർ സെന്റ് പീറ്റേഴ്സ് കോളജ് കോലഞ്ചേരി), അബി കെ. ഐസക് (മാനേജർ ഇഎൻഒസി ഓയിൽ കന്പനി ദുബായ്), ജെസി, പ്രശാന്ത് മർക്കോസ് ഐസക് (ഗവ.കോണ്ട്രാക്ടർ), ഡോ. സുശീൽ ഏലിയാസ് ഐസക് (ലിസി ആശുപത്രി, എറണാകുളം), പരേതയായ അന്നമ്മ. മരുമക്കൾ: കെ.എസ്. വിനോദ് (റിട്ട. ഫെഡറൽ ബാങ്ക്) കുഴിയേലിൽ കൂത്താട്ടുകുളം, സൂസി ജോർജ് (റിട്ട. വൈസ് പ്രിൻസിപ്പൽ സെന്റ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്കൂൾ കടയിരുപ്പ്), കുഞ്ഞുമോൾ, ഡോ. ജെയിംസ് മാണി തോലാനിക്കുന്നേൽ കൂത്താട്ടുകുളം, സുനിത, ഡോ. സ്മിത സുശീൽ (കാർമൽ ആശുപത്രി, ആലുവ).
ഹൈസ്കൂൾ അധ്യാപകനായ ശേഷം ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ കുന്നത്തുനാട് മണ്ഡലം പ്രസിഡന്റായി. 1987ൽ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ നിന്നു സിപിഐ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച് നിയമസഭയിലെത്തി. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹൈസ്കൂളിൽ അധ്യാപകൻ, അറക്കുളം, പിറവം, കൂത്താട്ടുകുളം, എറണാകുളം, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ സർക്കാർ സർവീസിലും മൂവാറ്റുപുഴ വള്ളക്കാലിൽ ആശുപത്രിയിൽ ദീർഘകാലം ഡോക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
മുൻ എംഎൽഎ ഡോ. എ.വി. ഐസക് നിര്യാതനായി
01:29 AM May 28, 2018 | Deepika.com