ചാലക്കുടി: അതിരപ്പിള്ളി റോഡിൽ പരിയാരം സിഎസ്ആർ വളവിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ബൈക്ക് യാത്രികരായ രണ്ടു വിദ്യാർഥികൾ മരിച്ചു.
പരിയാരം എടത്തലപറന്പൻ രാജുവിന്റെ മകൻ അനുമോൻ(18), പരിയാരം ഇരിങ്ങാന്പിള്ളി ബൈജുവിന്റെ മകൻ ശ്രീമോൻ(15 ) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 6.30നായിരുന്നു അപകടം. അനുമോൻ ഓടിച്ചിരുന്ന ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. ഉടനെ ഇരുവരെയും നാട്ടുകാർ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇരുവരും മരിച്ചു. ചാലക്കുടി ടൗണിലേക്ക് ബൈക്കിൽ പെട്രോൾ അടിക്കാൻ പോകുകയായിരുന്നു. പരിയാരം സെന്റ് ജോർജ് സ്കൂളിൽ നിന്ന് ഇത്തവണ എസ്എസ്എൽസി പരീക്ഷ പാസായ ശ്രീമോൻ പ്ലസ് വൺ പ്രവേശനത്തിനുള്ള ഒരുക്കത്തിലായിരുന്നു. ശ്രീമോന്റെ സംസ്കാരം നടത്തി. അമ്മ: ലത. സഹോദരിമാർ: സുബിത, സുമിത. അനുമോന് പ്ലസ് ടു വിദ്യാർഥിയായിരുന്നു. അമ്മ: ബിന്ദു. സഹോദരി: അഞ്ജു.
ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു
01:29 AM May 28, 2018 | Deepika.com