ഹരിപ്പാട്: മഹിളാ പ്രധാന് ഏജന്റ് വാഹനാപകടത്തില്‍ മരിച്ചു. ചിങ്ങോലി ചാന്തുകാംപറമ്പില് പരേതനായ ഷാഹുല്‍ ഹമീദിന്റെ ഭാര്യ ഷെരീഫ (64) യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10.30 ഓടെ തൃക്കുന്നപ്പുഴ മൂത്തേരില്‍ ജംഗ്ഷന് സമീപമായിരുന്നു അപകടം.
പ്രദേശത്തെ ആദ്യത്തെ മഹിളാ പ്രധാൻ ഏജന്റായ ഷെരീഫ ആറാട്ടുപുഴ ബസ് സ്റ്റാന്‍ഡ് ഭാഗത്ത് കളക്ഷന്‍ നടത്തി തിരികെ തൃക്കുന്നപ്പുഴ ഭാഗത്തേക്ക് സ്കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ മറികടക്കാന്‍ ശ്രമിച്ച കാര്‍ സ്കൂട്ടറിനു പിന്നിലിടിച്ചായിരുന്നു അപകടം. ഉടന്‍ തന്നെ വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രാത്രി 7.30 ഓടെ മരിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍. മക്കള്‍: മുഹമ്മദ് ഇസ്മായില്‍ (ദുബായ്), റനീഷാ ബീവി. മരുമക്കള്‍: നജീന, അഫ്സല് (ദുബായ്).
മഹിളാ പ്രധാന് ഏജന്റ് വാഹനാപകടത്തില്‍ മരിച്ചു
01:29 AM May 28, 2018 | Deepika.com