ഏക മലയാളി വനിതാകേഡറ്റായി ഐശ്വര്യ
01:58 AM May 27, 2018 | Deepika.com
ഏഴിമല: പാസിംഗ് ഔട്ട് പരേഡിലെ ഏക വനിതാ മലയാളി കേഡറ്റായി ഐശ്വര്യ രമേശ്. കോയമ്പത്തൂർ കാരുണ്യ കോളജിൽ ബിടെക് പഠനത്തിനുശേഷമാണ് ഐശ്വര്യ നേവൽ ഓറിയന്റേഷൻ കോഴ്സിനു ചേർന്നത്. കോളജ് വിദ്യാഭ്യാസ കാലത്ത് എൻസിസി കേഡറ്റായിരുന്നു. പിതാവ് രമേശനും അമ്മ ഷീനയും സഹോദരൻ ആദർശും ഐശ്വര്യയുടെ സന്തോഷത്തിൽ പങ്കുചേരാൻ ഏഴിമലയിലെത്തിയിരുന്നു. കണ്ണൂർ പള്ളിക്കുന്ന് സ്വദേശികളായ ഐശ്വര്യയും കുടുംബാംഗങ്ങളും ഇപ്പോൾ ധർമടം പിണറായിയിലാണ് താമസിക്കുന്നത്.