ക്ഷേമപെൻഷൻ അടിയന്തരമായി നൽകണം: ഉമ്മൻ ചാണ്ടി

01:37 AM May 27, 2018 | Deepika.com
കോ​​ട്ട​​യം: മു​​ട​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന ക്ഷേ​​മ​​പെ​​ൻ​​ഷ​​ൻ അ​​ടി​​യ​​ന്ത​ര​​മാ​​യി വി​​ത​​ര​​ണം ചെ​​യ്യ​ണ​​മെ​​ന്ന് മു​​ൻ ​മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ​ചാ​​ണ്ടി. പു​​തി​​യ പെ​​ൻ​​ഷ​​നു​​വേ​​ണ്ടി​​യു​​ള്ള ല​​ക്ഷ​​ക്ക​​ണ​​ക്കി​​ന് അ​​പേ​​ക്ഷ​​ക​​ളാ​​ണ് കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന​​ത്.

കേ​​ന്ദ്ര, സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ വി​​ല​​യി​​രു​​ത്ത​​ലാ​​കും ചെ​​ങ്ങ​​ന്നൂ​​ർ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഫ​​ല​​മെ​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഇ​​തു​​വ​​രെ​​യു​​ള്ള യാ​​തൊ​​രു ആ​​യു​​ധ​​ങ്ങ​​ളും ഏ​​ശാ​​തെ വ​​ന്ന​​പ്പോ​​ഴാ​​ണ് അ​​യ്യ​​പ്പ​​സേ​​വാ​ സം​​ഘ​​ത്തെ ആ​​ർ​​എ​​സ്എ​​സി​​നോ​​ടു ബ​​ന്ധ​​പ്പെ​​ടു​​ത്താ​​നു​​ള്ള സി​​പി​​എം നീ​​ക്കം. തെ​​ര​​ഞ്ഞെ​​ടു​​പ്പ് ജ​​യ​​ത്തി​നാ​യി മാ​​ർ​​ക്സി​​സ്റ്റ് പാ​​ർ​​ട്ടി ഇ​​ത്ര​​യേ​​റെ ത​​രം​​താ​​ഴാ​​ൻ പാ​​ടി​​ല്ല. വ​​രു​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ലും സി​​പി​​എം ഇ​​തി​​ന് വ​​ലി​​യ വി​​ല കൊ​​ടു​​ക്കേ​​ണ്ടി വ​​രു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. 24 മാ​​സ​​ത്തി​​നു​​ള്ളി​​ൽ ന​​ട​​ന്ന 25 രാ​ഷ്‌​ട്രീ​​യ കൊ​​ല​​പാ​​ത​​ക​​ങ്ങ​​ളി​​ൽ പ​​കു​​തി​​യും മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ജി​​ല്ല​​യി​​ലാ​​ണ്. കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളു​​ടെ എ​​ണ്ണം വ​​ർ​​ധി​​ച്ച​​താ​​യാ​​ണു ക്രൈം​ ​ബ്യൂ​​റോ ക​​ണ​​ക്കു​​ക​​ൾ. സ​​ർ​​ക്കാ​​രി​​ന്‍റെ നേ​​ട്ട​​മാ​​യി പ​​ര​​സ്യ​​ങ്ങ​​ളി​​ൽ അ​​വ​​കാ​​ശ​​പ്പെ​​ട്ട മ​​ത​​സൗ​​ഹാ​​ർ​​ദം നേ​​ട്ട​​മാ​​ണെ​​ന്നും ഉ​​മ്മ​​ൻ ​ചാ​​ണ്ടി ചൂ​​ണ്ടി​​ക്കാ​​ട്ടി.