കൊച്ചി: നിപ്പാ വൈറസ് ബാധയെത്തുടർന്ന് എത്ര പേർ മരിച്ചെന്നും രോഗം തടയാൻ എന്തു നടപടി സ്വീകരിച്ചെന്നും വ്യക്തമാക്കി വിശദീകരണം നൽകാൻ ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് സംസ്ഥാന സർക്കാരിനോടു നിർദേശിച്ചു. നിപ്പാ വൈറസ് ബാധ ഗൗരവമേറിയ വിഷയമാണെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു.
നിപ്പാ വൈറസ് ബാധയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു മോഹനൻ വൈദ്യരും ജേക്കബ് വടക്കുഞ്ചേരിയും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് നിയമവിദ്യാർഥിയായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി പരിഗണിക്കവെയാണ് നിർദേശം.
നിപ്പാ വൈറസ് ബാധ ഗൗരവമേറിയ വിഷയം: ഹൈക്കോടതി
01:55 AM May 26, 2018 | Deepika.com