തിരുവനന്തപുരം: ഇടതുമുന്നണി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് 30നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ സമാപനച്ചടങ്ങു നടക്കുന്ന നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് പ്രകാശനം ചെയ്യുക.
വിവിധ വകുപ്പുകളിൽനിന്നു ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ചു മുഖ്യമന്ത്രിയുടെ ഓഫീസാണ് റിപ്പോർട്ട് തയാറാക്കുന്നത്. തെരഞ്ഞെടുപ്പു പ്രകടനപത്രികയിൽ പ്രഖ്യാപിച്ച പദ്ധതികളുടെ നിലവിലെ സ്ഥിതിയും പൂർത്തിയാക്കാനായില്ലെങ്കിൽ കാരണവും റിപ്പോർട്ടിൽ വ്യക്തമാക്കും.
എൽഡിഎഫ് സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് 30ന്
01:55 AM May 26, 2018 | Deepika.com