തിരുവനന്തപുരം: റംസാനോടനുബന്ധിച്ച് കെഎസ്ആർടിസി ജൂണ്‍ 13 മുതൽ 17 വരെ കൂടുതൽ അധിക സർവീസുകൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും മൈസൂർ/ബംഗളുരു മേഖലകളിലേക്കും തിരിച്ചും നടത്തും യാത്രക്കാർക്ക് ഓണ്‍ലൈനിൽ റിസർവേഷൻ നടത്താം. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബംഗളൂരുവിൽ നിന്നും കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ഏത് സമയത്തും സർവീസ് നടത്തുന്നതിന് പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
കെഎസ്ആർടിസി ഇപ്പോൾ പ്രധാനപ്പെട്ട അന്തർസംസ്ഥാന സർവീസുകളായ ബംഗളൂരു, കൊല്ലൂർ-മൂകാംബിക, നാഗർകോവിൽ, തെങ്കാശി, കോയന്പത്തൂർ, മംഗലാപുരം, കന്യാകുമാരി, മൈസൂർ, മധുര, പളനി, വേളാങ്കണ്ണി, ഊട്ടി എന്നീ സർവീസുകൾ മുടക്കം കൂടാതെ കാലയളവിൽ കൃതൃമായി നടത്തുന്നതിനുവേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വിവരങ്ങൾക്ക് www.ksrtconli ne.com.
റംസാൻ പ്രമാണിച്ച് കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തും
01:32 AM May 26, 2018 | Deepika.com