കൊച്ചി: ഡിടിപിസിയുടെ മൂന്നാർ ഫ്ളവർ ഷോ പാക്കേജ് മഴക്കാലം ആരംഭിക്കുന്നതോടെ അവസാനിക്കും. മൂന്നാർ ഫ്ളവർ ഷോ ഇതുവരെ ആസ്വദിക്കാൻ സാധിക്കാത്തവർക്ക് 31നു മുൻപായി കേരള സിറ്റി ടൂർ വഴി ബുക്ക് ചെയ്യാനുള്ള അവസരമുണ്ട്.
മഴക്കാലം തുടങ്ങുന്നതോടെ മറ്റൊരു പ്രധാന കേന്ദ്രമായ ഭൂതത്താൻകെട്ട് ഡാം തുറന്നു വിടുന്നതുമൂലം കുറച്ചുദിവസങ്ങൾ കൂടി മാത്രമേ ബോട്ടിംഗിന് അവസരം ഉണ്ടാകൂ. അതിനാൽ ഇതുവരെ ഭൂതത്താൻകെട്ട് കാണാത്തവർക്ക് ഈ അവസരം ഉപയോഗിച്ച് ഭൂതത്താൻകെട്ടും തട്ടേക്കാടും കണ്ടാസ്വദിക്കാം. പുഷ് ബാക്ക് സീറ്റും ഗൈഡിന്റെ സേവനവും വിഭവ സമൃദ്ധവുമായ ഉച്ച ഭക്ഷണവും അടങ്ങിയ ഈ പാക്കേജുകൾ മിതമായ നിരക്കിലുള്ളതാണ്. വിവരങ്ങൾക്കും ബുക്കിംഗിനും: www.keralac itytour.com. ഫോണ് : +918893 99 8888, +91 484 236 7334
ഡിടിപിസി മൂന്നാർ ഫ്ളവർ ഷോ പാക്കേജ് : 31ന് മുന്പായി ബുക്ക് ചെയ്യാം
01:32 AM May 26, 2018 | Deepika.com