മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കെഇഇ പ്രവേശന പരീക്ഷ മാറ്റി
01:32 AM May 26, 2018 | Deepika.com
തിരുവനന്തപുരം : പ്രവേശന മേൽനോട്ട സമിതിയുടെ നിയന്ത്രണത്തിൽ കേരളാ സ്വാശ്രയ എൻജിനിയറിംഗ് കോളജ് മാനേജ്മെന്റ് അസോസിയേഷനു കീഴിലുള്ള കോളജുകളിലെ എൻജിനിയറിംഗ് പ്രവേശനത്തിനു വേണ്ടി 27നു നടത്തുവാനിരുന്ന കെഇഇ 2018 പ്രവേശന പരീക്ഷ മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ മാറ്റി. മറ്റുള്ള ജില്ലകളിൽ തീരുമാനിച്ച പ്രകാരം 27നു തന്നെ പരീക്ഷ ഉണ്ടായിരിക്കും.