തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാരിന്റെ നാലാം വാർഷിക ദിനമായ നാളെ കോൺഗ്രസ് വഞ്ചനാദിനം ആചരിക്കും. ഇതോടനുബന്ധിച്ചു നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി കെപിസിസിയുടെ ആഭിമുഖ്യത്തിൽ രാജ്ഭവനിലേക്കു പ്രതിഷേധ മാർച്ച് നടത്തും.
നാളെ രാവിലെ 11ന് ഇന്ദിരാഭവനിൽനിന്ന് ആരംഭിക്കുന്ന മാർച്ചിൽ എംപിമാർ, എംഎൽഎമാർ, കെപിസിസി പോഷകസംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. ഡിസിസികളുടെ ആഭിമുഖ്യത്തിൽ നാളെ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കു മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.
കോണ്‍ഗ്രസിന്റെ രാജ്ഭവൻ മാർച്ച് നാളെ
02:25 AM May 25, 2018 | Deepika.com