കൊച്ചി: മൂന്നുദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി യാക്കോബായ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ ഇന്ന് ദമാസ്കസിലേക്കു മടങ്ങും. ഇന്നലെ നിരവധി രാഷ്ട്രീയ സാമുദായിക പ്രമുഖർ പരിശുദ്ധ ബാവയെ സന്ദർശിച്ചു.
സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത, കെസിബിസി എക്യുമെനിക്കൽ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ഏബ്രഹാം മാർ യൂലിയോസ്, യൂയാക്കീം മാർ കൂറിലോസ് മെത്രാപ്പോലീത്ത എന്നിവർ ബാവയെ സന്ദർശിച്ചു. കൊച്ചി മേയർ സൗമിനി ജെയിൻ, മുൻകേന്ദ്രമന്ത്രി പി.സി. തോമസ് തുടങ്ങിയവരും ബാവയെ സന്ദർശിക്കാനെത്തി. ഉച്ചയ്ക്കു മലേക്കുരിശ് ദയറായിൽ ബാവ സ്വകാര്യ സന്ദർശനം നടത്തി. ഇന്ന് രാവിലെ 10.30 ന് എമിറേറ്റ്സ് വിമാനത്തിൽ നെടുന്പാശേരിയിൽനിന്നു പുറപ്പെടുന്ന ബാവ ദുബായ് വഴി മടങ്ങും.
പരിശുദ്ധ പാത്രിയർക്കീസ് ബാവയും സഭാധ്യക്ഷന്മാരും കൂടിക്കാഴ്ച നടത്തി
02:06 AM May 25, 2018 | Deepika.com