നഴ്സുമാരോടു വിവേചനം; റിപ്പോർട്ട് തേടി
02:06 AM May 25, 2018 | Deepika.com
തിരുവനന്തപുരം: നിപ്പാ വൈറസ് പനി ബാധിച്ചവരെ ചികിത്സിച്ച പേരാന്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സുമാരെയും മരിച്ചവരുടെ ബന്ധുക്കളെയും അകറ്റി നിർത്തുന്ന നാട്ടുകാരിൽ ചിലരുടെ സമീപനം സംബന്ധിച്ചു വനിതാ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. ബോധവത്കരണം ഉൾപ്പെടെ നടത്തണമെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്സണ് എം.സി. ജോസഫൈൻ അധികൃതരോടു നിർദേശിച്ചു.