ഏ​ഴു ട്രെ​യി​നു​ക​ളു​ടെ സ​ർ​വീ​സ് ചുരു​ക്കി; എ​​ട്ട് പാ​​സ​​ഞ്ച​​റുക​​ൾ റ​​ദ്ദാ​​ക്കി

01:49 AM May 25, 2018 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: പു​​തു​​ക്കാ​​ട്-​​ഒ​​ല്ലൂ​​ർ സെ​​ക്‌ഷനി​​ൽ റെ​​യി​​ൽ ബ്രി​​ഡ്ജ് അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ ന​​ട​​ക്കു​​ന്ന​​തി​​നാ​​ൽ നാ​​ളെ​​യും ഞാ​​യ​​റാ​​ഴ്ച​​യും ട്രെ​​യി​​ൻ ഗ​​താ​​ഗ​​ത​​ത്തി​​നു നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​താ​​യി റെ​​യി​​ൽ​​വേ അ​​റി​​യി​​ച്ചു. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി എ​​ട്ടു പാ​​സ​​ഞ്ച​​ർ ട്രെ​​യി​​ൻ സ​​ർ​​വീ​​സു​​ക​​ൾ പൂ​​ർ​​ണാ​​യും ഏ​​ഴ് ട്രെ​​യി​​നു​​ക​​ൾ ഭാ​​ഗി​​ക​​മാ​​യും റ​​ദ്ദാ​​ക്കി.

എ​​റ​​ണാ​​കു​​ളം-​​ഗു​​രു​​വാ​​യൂ​​ർ പാ​​സ​​ഞ്ച​​ർ, ഗു​​രു​​വാ​​യൂ​​ർ-​​എ​​റ​​ണാ​​കു​​ളം പാ​​സ​​ഞ്ച​​ർ, എ​​റ​​ണാ​​കു​​ളം-​​നി​​ല​​ന്പൂ​​ർ പാ​​സ​​ഞ്ച​​ർ, നി​​ല​​ന്പൂ​​ർ-​​എ​​റ​​ണാ​​കു​​ളം പാ​​സ​​ഞ്ച​​ർ, എ​​റ​​ണാ​​കു​​ളം-​​കാ​​യം​​കു​​ളം പാ​​സ​​ഞ്ച​​ർ, കാ​​യം​​കു​​ളം-​​എ​​റ​​ണാ​​കു​​ളം പാ​​സ​​ഞ്ച​​ർ, ആ​​ല​​പ്പു​​ഴ-​​കാ​​യം​​കു​​ളം പാ​​സ​​ഞ്ച​​ർ, കാ​​യം​​കു​​ളം-​​എ​​റ​​ണാ​​കു​​ളം പാ​​സ​​ഞ്ച​​ർ എ​​ന്നീ ട്രെ​​യി​​നു​​ക​​ളാ​​ണ് പൂ​​ർ​​ണ​​മാ​​യി റ​​ദ്ദാ​​ക്കി​​യ​​ത്.

എ​​റ​​ണാ​​കു​​ളം-​​ക​​ണ്ണൂ​​ർ ഇ​​ന്‍റ​​ർ​​സി​​റ്റി തൃ​​ശൂ​​രി​​ൽ നി​​ന്നു രാ​​വി​​ലെ 8.10ന് ​​പു​​റ​​പ്പെ​​ടും. തി​​രു​​വ​​ന​​ന്ത​​പു​​രം- ​കോ​​ഴി​​ക്കോ​​ട് ജ​​ന​​ശ​​താ​​ബ്ദി എ​​റ​​ണാ​​കു​​ളം വ​​രെ മാ​​ത്ര​​മേ സ​​ർ​​വീ​​സ് ന​​ട​​ത്തൂ. കോ​​ഴി​​ക്കോ​​ട്-​​തി​​രു​​വ​​ന​​ന്ത​​പു​​രം ജ​​ന​​ശ​​താ​​ബ്ദി എ​​റ​​ണാ​​കു​​ള​​ത്തു​നി​​ന്നു വൈ​​കു​​ന്നേ​​രം 5.30 ന് ​​സ​​ർ​​വീ​​സ് ആ​​രം​​ഭി​​ക്കും. പു​​ന​​ലൂ​​ർ-​​പാ​​ല​​ക്കാ​​ട് പാ​​ല​​രു​​വി എ​​ക്സ്പ്ര​​സ് ആ​​ലു​​വ​​യി​​ൽ സ​​ർ​​വീ​​സ് അ​​വ​​സാ​​നി​​പ്പി​​ക്കും. പാ​​ല​​ക്കാ​​ട്-​​പു​​ന​​ലൂ​​ർ പാ​​ല​​രു​​വി എ​​ക്സ്പ്ര​​സ് ആ​​ലു​​വ​​യി​​ൽ​നി​​ന്നു വൈ​​കു​​ന്നേ​​രം 6.27 ന് ​​മാ​​ത്ര​​മേ സ​​ർ​​വീ​​സ് ആ​​രം​​ഭി​​ക്കൂ. തി​​രു​​വ​​ന​​ന്ത​​പു​​രം-​​ഷൊ​​ർ​​ണൂ​​ർ വേ​​ണാ​​ട് എ​​ക്സ്പ്ര​​സ് അ​​ങ്ക​​മാ​​ലി​​യി​​ൽ യാ​​ത്ര അ​​വ​​സാ​​നി​​പ്പി​​ക്കും. ഷൊ​​ർ​​ണൂ​​ർ-​​തി​​രു​​വ​​ന​​ന്ത​​പു​​രം വേ​​ണാ​​ട് അ​​ങ്ക​​മാ​​ലി​​യി​​ൽ​നി​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.55 നു ​​മാ​​ത്ര​​മേ സ​​ർ​​വീ​​സ് അ​​രം​​ഭി​​ക്കൂ.

നാ​​ഗ​​ർ​​കോ​​വി​​ൽ-​​മം​​ഗ​​ലാ​​പു​​രം ഏ​​റ​​നാ​​ട് എ​​ക്സ്പ്ര​​സ് ഒ​​ന്നേ​​മു​​ക്കാ​​ൽ മ​​ണി​​ക്കൂ​​ർ വൈ​​കി പു​​ല​​ർ​​ച്ചെ 3.40 നു ​​മാ​​ത്ര​​മേ നാ​​ഗ​​ർ​​കോ​​വി​​ലി​​ൽ​നി​​ന്നു പു​​റ​​പ്പെ​​ടൂ. എ​​റ​​ണാ​​കു​​ളം-​​പു​​തു​​ക്കാ​​ട് സെ​​ക്ഷ​​നി​​ൽ ഒ​​ന്ന​​ര മ​​ണി​​ക്കൂ​​ർ ട്രെ​​യി​​ൻ പി​​ടി​​ച്ചി​​ടു​​ക​​യും ചെ​​യ്യും.

ആ​​ല​​പ്പു​​ഴ-​​ധ​​ൻ​​ബാ​​ദ് എ​​ക്സ്പ്ര​​സ് ര​​ണ്ടു മ​​ണി​​ക്കൂ​​ർ വൈ​​കി 7.55നേ ​​പു​​റ​​പ്പെ​​ടൂ. എ​​റ​​ണാ​​കു​​ളം-​​പു​​തു​​ക്കാ​​ട് സെ​​ക്‌ഷനി​​ൽ ര​​ണ്ടു മ​​ണി​​ക്കൂ​​ർ ട്രെ​​യി​​ൻ പി​​ടി​​ച്ചി​​ടു​​ക​​യും ചെ​​യ്യും. എ​​റ​​ണാ​​കു​​ളം-​​ബംഗളൂരു ഇ​​ന്‍റ​​ർ​​സി​​റ്റി എ​​ക്സ്പ്ര​​സ് 150 മി​​നി​​റ്റ് വൈ​​കി രാ​​വി​​ലെ 11.40 നു ​​മാ​​ത്ര​​മേ സ​​ർ​​വീ​​സ് ആ​​രം​​ഭി​​ക്കൂ. ഗു​​രു​​വാ​​യൂ​​ർ-​​ഇ​​ട​​മ​​ണ്‍ പാ​​സ​​ഞ്ച​​ർ 50 മി​​നി​​റ്റ് വൈ​​കി വൈ​​കു​​ന്നേ​​രം 6.45 നു ​​മാ​​ത്ര​​മേ സ​​ർ​​വീ​​സ് ആ​​രം​​ഭി​​ക്കൂ.

തി​​രു​​വ​​ന​​ന്ത​​പു​​രം-​​മും​​ബൈ പ്ര​​തി​​വാ​​ര എ​​ക്സ്പ്ര​​സ് ഒ​​രു മ​​ണി​​ക്കൂ​​ർ വൈ​​കി പു​​ല​​ർ​​ച്ചെ 5.25 നു ​​മാ​​ത്ര​​മേ പു​​റ​​പ്പെ​​ടൂ. എ​​റ​​ണാ​​കു​​ളം-​​പു​​തു​​ക്കാ​​ട് സെ​​ക്‌ഷനി​​ൽ 80 മി​​നി​​റ്റ് ട്രെ​​യി​​ൻ പി​​ടി​​ച്ചി​​ടും. നാ​​ഗ​​ർ​​കോ​​വി​​ൽ-​​മം​​ഗ​​ലാ​​പു​​രം പ​​ര​​ശു​​റാം 80 മി​​നി​​റ്റും തി​​രു​​വ​​ന​​ന്ത​​പു​​രം-​​ഹൈ​​ദ​​രാ​​ബാ​​ദ് ശ​​ബ​​രി 60 മി​​നി​​റ്റും എ​​റ​​ണാ​​കു​​ളം-​​ഹ​​സ്ര​​ത് നി​​സാ​​മു​​ദ്ദീ​​ൻ മം​​ഗ​​ള എ​​ക്സ്പ്ര​​സ് 30 മി​​നി​​റ്റും തി​​രു​​നെ​​ൽ​​വേ​​ലി-​​ബി​​ലാ​​സ്പൂ​​ർ എ​​ക്സ്പ്ര​​സ് 140 മി​​നി​​റ്റും കൊ​​ച്ചു​​വേ​​ളി-​​ലോ​​ക​​മാ​​ന്യ​​തി​​ല​​ക് എ​​ക്സ്പ്ര​​സ് 45 മി​​നി​​റ്റും, കൊ​​ച്ചു​​വേ​​ളി-​​ച​​ണ്ഡീ​​ഗ​​ഡ് സ​​ന്പ​​ർ​​ക്ക് ക്രാ​​ന്തി എ​​ക്സ്പ്ര​​സ് 45 മി​​നി​​റ്റും എ​​റ​​ണാ​​കു​​ളം-​​പു​​തു​​ക്കാ​​ട് സെ​​ക്‌ഷനി​​ൽ പി​​ടി​​ച്ചി​​ടു​​മെ​​ന്നും റെ​​യി​​ൽ​​വേ അ​​റി​​യി​​ച്ചു.

തി​​രു​​വ​​ന​​ന്ത​​പു​​രം-​​ഇ​​ൻ​​ഡോ​​ർ പ്ര​​തി​​വാ​​ര എ​​ക്സ്പ്ര​​സി​​നും തി​​രു​​വ​​ന​​ന്ത​​പു​​രം-​​ഗൊ​​ര​​ഖ്പൂ​​ർ ര​​പ്തി​​സാ​​ഗ​​ർ എ​​ക്സ്പ്ര​​സി​​നും കാ​​യം​​കു​​ള​​ത്തി​​നും എ​​റ​​ണാ​​കു​​ള​​ത്തി​​നും ഇ​​ട​​യി​​ലു​​ള്ള എ​​ല്ലാ സ്റ്റേ​​ഷ​​നു​​ക​​ളി​​ലും സ്റ്റോ​​പ്പ് അ​​നു​​വ​​ദി​​ച്ച​​താ​​യും റെ​​യി​​ൽ​​വേ അ​​റി​​യി​​ച്ചു.