കൊച്ചി: സംസ്ഥാനത്ത് വാഹനാപകടങ്ങൾ കുറയ്ക്കാനും, ഗതാഗതക്കുരുക്ക് പരിഹരിക്കാനും റോഡിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം കുറയ്ക്കുകയേ മാർഗമുള്ളെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ.
ഇതിനു ജനങ്ങളെ ആകർഷിക്കുംവിധം പൊതുഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ആക്സിസ് ബാങ്കുമായി ചേർന്ന് കെഎംആർഎൽ (കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്) ആവിഷ്കരിച്ച കൊച്ചി വണ്‍ സ്മാർട്ട് കാർഡ് സ്വകാര്യ ബസുകളിലും ഉപയോഗിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവയ്ക്കുന്ന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.
വാഹനങ്ങളുടെ എണ്ണം കുറയ്ക്കണം: ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ
01:49 AM May 25, 2018 | Deepika.com