പ്രഫ.എം.കെ. പ്രസാദിനു ജെയ്ജി പീറ്റർ പുരസ്കാരം
01:38 AM May 25, 2018 | Deepika.com
കൊച്ചി: പരിസ്ഥിതി സംരക്ഷണ പ്രവർത്തകർക്കു ജെയ്ജി പീറ്റർ ഫൗണ്ടേഷൻ നൽകുന്ന പുരസ്കാരം പ്രഫ. എം.കെ. പ്രസാദിനു നാളെ കൊച്ചിയിൽ സമ്മാനിക്കും. 25000 രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം രാവിലെ 11നു മഹാകവി ജി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പിഎസ് സി മുൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ പുരസ്കാരം നൽകും.