തിരുവനന്തപുരം: ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ജൂലൈ സെഷനിലേക്കുള്ള പ്രവേശനം തുടങ്ങി. ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾ കൂടാതെ സർട്ടിഫിക്കറ്റ്, ഡിപ്ലോമ, പിജി ഡിപ്ലോമ പ്രോഗ്രാമുകളും ഇഗ്നോ നൽകുന്നുണ്ട്. അപേക്ഷകൾ ഓണ്‍ലൈനായി https://o nlineadmission.ignou.ac.in/admission എന്ന ലിങ്കിലൂടെ സമർപ്പിക്കാം.
ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 15. സർട്ടിഫിക്കറ്റ്, ഡിപ്ലോമ, പിജി ഡിപ്ലോമ പ്രോഗ്രാമുകൾക്ക് ജൂൺ 30.
ഇഗ്നോയുടെ മാനേജ്മെന്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്കും ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ ഇഗ്നോയുടെ വെബ്സൈറ്റിൽനിന്ന് ഡൗണ്‍ലോഡ് ചെയ്ത് 1050 രൂപയുടെ ഡിഡി സഹിതം സമർപ്പിക്കണം. ജൂണ്‍ 24 നു നടക്കുന്ന പ്രവേശനപരീക്ഷയ്ക്കുള്ള ഫോം 1 - സമർപ്പിക്കേണ്ട അവസാന തീയതി ജൂണ്‍ ഒന്ന് ആണ്. ഓപ്പണ്മാറ്റിന് നേരത്തെ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ട.
ഇഗ്നോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട ന്റ്സ് ഇന്ത്യ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കന്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ, ഇൻസ്റ്റിട്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ എന്നിവരുമായി ചേർന്നു നടത്തുന്ന ബാങ്കിംഗ് ആൻഡ് ഫിനാൻസ്, കോർപ്പറേറ്റ് അഫയേർസ് ആൻഡ് അഡ്മിനിസ്ട്രേഷൻ, ഫിനാൻഷൽ ആൻഡ് കോസ്റ്റ് അക്കൗണ്ടിംഗ് എന്നീ സ്പെഷലൈസേഷനുകളിലുള്ള ബികോം, ഫിനാൻസ് ആൻഡ് ടാക്സേഷൻ, പോളിസി ആൻഡ് കോർപ്പറേറ്റ് ഗവെർണസ്, മാനേജ്മെന്റ് അക്കൗണ്ടിംഗ് ആൻഡ് ഫിനാൻഷൽ സ്ട്രാറ്റജീസ് എന്നീ സ്പെഷലൈസേഷനുകളിലുള്ള എംകോം എന്നിവയ്ക്കും ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷാഫോമും പ്രോസ്പെക്ട്സും റീജണൽ സെന്ററിൽനിന്ന് 750 രൂപയ്ക്കു ലഭിക്കും.
ഇഗ്നോയും ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ബാങ്കിംഗ് ആൻഡ് ഫിനാൻസ് മുംബൈയുമായി ചേർന്ന് നടത്തുന്ന എംബിഎ ബാങ്കിംഗ് ആൻഡ് ഫിനാൻസിലേക്കും ഇപ്പോൾ അപേക്ഷിക്കാം. ഇഗ്നോയുടെ വെബ്സൈറ്റിൽനിന്ന് അപേക്ഷ ഫോം ഡൌണ്‍ലോഡ് ചെയ്തെടുത്ത് 1,000 രൂപയുടെ ഡിഡി സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത് .
വിശദവിവരങ്ങൾക്കായി ഇഗ്നോ മേഖലാ കേന്ദ്രം, രാജധാനി ബിൽഡിംഗ്, കിള്ളിപ്പാലം, കരമന പി ഒ തിരുവനന്തപുരം - 695002 എന്ന വിലാസത്തിൽ ബന്ധപ്പെടുക.
ഫോണ്‍: 0471 - 2344113 / 2344120.
ഇഗ്നോയുടെ ജൂലൈ സെഷനിലേക്കുള്ള പ്രവേശനം തുടങ്ങി
01:38 AM May 25, 2018 | Deepika.com