എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ 2.3 കോ​ടി​യു​ടെ ഫാ​ബ് ലാ​ബി​ന് സ​ർ​ക്കാ​ർ അം​ഗീ​കാ​രം

01:38 AM May 25, 2018 | Deepika.com
കോ​ട്ട​യം: എം​ജി യൂ​ണി​വേ​ഴ്സി​റ്റി ബി​സി​ന​സ് ഇ​ൻ​ക്യു​ബേ​ഷ​ൻ ആ​ൻ​ഡ്് ഇ​ന്നൊ​വേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ (ബി​ഐ​ഐ​സി) കീ​ഴി​ൽ സ​യ​ൻ​സ് പാ​ർ​ക്കി​ന്‍റെ ഭാ​ഗ​മാ​യി തു​ട​ങ്ങാ​നു​ദ്ദേ​ശി​ക്കു​ന്ന 2.3 കോ​ടി​യു​ടെ ഫാ​ബ്രി​ക്കേ​ഷ​ൻ ല​ബോ​റ​ട്ട​റി​ക്കു സ​ർ​ക്കാ​ർ അ​നു​മ​തി ല​ഭി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്, സം​ര​ഭ​ക​ത്വ വി​ക​സ​ന​ത്തി​നു പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന ബി​ഐ​ഐ​സി​യു​ടെ കീ​ഴി​ൽ, ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും യ​ന്ത്ര​സാ​മ​ഗ്രി​ക​ളു​ടെ​യും രൂ​പ​ക​ല്പ​ന​യ്ക്കു അ​ത്യാ​ധു​നി​ക കം​പ്യൂ​ട്ട​ർ സാ​ങ്കേ​തി​ക​വി​ദ്യ ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള ബൃ​ഹ​ത്താ​യ ഫാ​ബ് ലാ​ബ് ഒ​രു യൂ​ണി​വേ​ഴ്സി​റ്റി കീ​ഴി​ലു​ള്ള പ്ര​ഥ​മ സം​ര​ഭ​മാ​യി​രി​ക്കു​മെ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ൻ അ​റി​യി​ച്ചു.