ഹരിത കേരളം : പുരസ്കാര വിതരണം ഇന്ന്
01:25 AM May 25, 2018 | Deepika.com
കൊച്ചി: കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി നടത്തിയ ഹരിതകേരളം മത്സരത്തിന്റെ പുരസ്കാര സമർപ്പണം ഇന്ന് ഗായകൻ കെ.ജെ. യേശുദാസ് നിർവഹിക്കും. ഉച്ചയ്ക്ക് 12.15ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന ചടങ്ങിൽ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിക്കും. സ്കൂൾ, കോളജ് വിഭാഗങ്ങൾക്കായി ഹരിതകേരള സന്ദേശം ഉൾക്കൊള്ളുന്ന ഹ്രസ്വചിത്ര നിർമാണം, ഹരിതകേരള മുദ്രാഗാന ചിത്രീകരണം എന്നീ മത്സരങ്ങളാണ് സംഘടിപ്പിച്ചത്.