കോട്ടയം: കേരള സർവോദയമണ്ഡലം 26, 27 തീയതികളിൽ കുറവിലങ്ങാട് ഐആർഡിഎസ് ക്യാന്പങ്കണത്തിൽ പഠനശിബിരം നടത്തും. രണ്ടു വർഷം നീണ്ടുനിൽക്കുന്ന ഗാന്ധി-കസ്തൂർബ 150-ാം ജന്മജയന്തി ആഘോഷ കർമ പദ്ധതികളുടെ പ്രായോഗിക രൂപങ്ങൾ ശിബിരത്തിൽ നിർണയിക്കും. ഡോ. എം.പി. മത്തായി, ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണൻ മാസ്റ്റർ, ഡോ. ജോസ് മാത്യു, കെ.പി.എ. റഹീം എന്നിവർ ക്ലാസുകൾ നയിക്കും.
പഠനശിബിരത്തിനും ചർച്ചകൾക്കും രാജീവ് മുരളി, എച്ച്. സുധീർ, ഇസാബിൻ അബ്ദുൾ കരീം, യു. രാമചന്ദ്രൻ, സണ്ണി വർഗീസ്, കാട്ടായിക്കോണം ശശിധരൻ, ഭേഷജം പ്രസന്നകുമാർ, റോയി നെല്ലിക്കാല, പി.ആർ. സദാശിവൻപിള്ള, കുഞ്ഞുണ്ണി നന്പിടി, പവിത്രൻ കോതേരി, കെ.ജെ. ഏബ്രഹാം, ടി.കെ. അസീസ്, ടി.എം. വർഗീസ് എന്നിവർ നേതൃത്വം നൽകും.
കേരള സർവോദയമണ്ഡലം സംസ്ഥാന പഠനശിബിരം
01:24 AM May 25, 2018 | Deepika.com