തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ വീടു പൂർണമായും നഷ്ടപ്പെട്ട 74 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സ്ഥലവും വീടും നൽകും. ഇതിനായി 7.62 കോടി രൂപ അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
ട്രാവൻകൂർ ഷുഗേഴ്സ് ആന്‍ഡ് കെമിക്കൽസിലും എൽബിഎസ് സെന്ററിലും എൽബിഎസ് എൻജിനിയറിംഗ് കോളജുകളിലും ശന്പളം പരിഷ്കരിച്ചു. സംസ്ഥാനത്ത് പുതുതായി പത്ത് ഫോറസ്റ്റ് സ്റ്റേഷനുകൾ അനുവദിക്കാൻ തീരുമാനിച്ചു. ഇതിനായി 99 തസ്തികകൾ സൃഷ്ടിക്കും.
ഓഖി: വീടു പൂർണമായി നഷ്ടപ്പെട്ടവർക്കു വീടും സ്ഥലവും
01:53 AM May 24, 2018 | Deepika.com