പത്തനംതിട്ട: ശബരിമല ധർമ്മശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം നാളെ ആഘോഷിക്കും. പ്രതിഷ്ഠാദിന ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഇന്നു വൈകുന്നേരം അഞ്ചിന് തുറക്കും. തുടർന്ന് ശ്രീകോവിലിനുള്ളിൽ വിളക്ക് തെളിക്കും. മറ്റ് പൂജകൾ ഉണ്ടാകില്ല.
ഉത്രം നാളായ നാളെ നടക്കുന്ന പ്രതിഷ്ഠാദിന ചടങ്ങുകൾക്ക് മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി നേതൃത്വം നൽകും. പ്രതിഷ്ഠാദിന ചടങ്ങുകൾ പൂർത്തിയാക്കി നാളെ രാത്രി പത്തിന് നട അടയ്ക്കും. മിഥുനമാസ പൂജകൾക്കായി ജൂൺ 14ന് നട തുറക്കും.
ശബരിമല പ്രതിഷ്ഠാദിനം നാളെ, നട ഇന്ന് തുറക്കും
01:53 AM May 24, 2018 | Deepika.com