കോഴിക്കോട്: ഒരു മൃഗത്തിലും ഇതുവരെ നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നു മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ എന്‍. ശശി. പേരാമ്പ്രയില്‍ മരിച്ചവരുടെ വീടിന് അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഒരു മൃഗത്തിലും വൈറസ് ബാധയുടെ ലക്ഷണം കണ്ടെത്താനായില്ല.
അഞ്ചു കന്നുകാലികള്‍, എട്ട് പന്നികള്‍, അഞ്ച് ആടുകള്‍ എന്നിവയുടെ സാമ്പിളുകള്‍ ഭോപ്പാലിലെ ഹൈസെക്യൂരിറ്റി ലാബിലേക്ക് അയച്ചിട്ടുണ്ട്. വവ്വാലുകളുടെ കാഷ്ടം ശേഖരിച്ച് പരിശോധനയ്ക്കായി അയയ്ക്കും. വെള്ളിയാഴ്ച പരിശോധനാഫലം വന്നാല്‍ മാത്രമേ ഏതെങ്കിലും മൃഗങ്ങളില്‍ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിക്കാനാവൂ. ഫലങ്ങള്‍ കഴിക്കുന്ന പഴംതീനി വവ്വാലുകളെ ഈ പ്രദേശങ്ങളില്‍ കണ്ടെത്തിയിട്ടില്ല.
വവ്വാൽ: സ്ഥിരീകരണം നാളെ
തിരുവനന്തപുരം: നിപ്പാ വൈറസ് വവ്വാലിൽനിന്നാണോ പടർന്നതെന്ന് നാളെയേ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂവെന്ന് മൃഗസംരക്ഷണ മന്ത്രി കെ. രാജു. വവ്വാലിൽ നിന്നാണോ രോഗം പകർന്നതെന്ന് പരിശോധിക്കുന്നതിന് സാമ്പിൾ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിൽ അയച്ചിരിക്കുകയാണ്. ഇതിന്റെ റിപ്പോർട്ട് നാളെ ലഭിക്കുമെന്നു മന്ത്രി പറഞ്ഞു.
ഒരു മൃഗത്തിലും സ്ഥിരീകരിച്ചിട്ടില്ല
01:44 AM May 24, 2018 | Deepika.com