സ്പെഷൽ ആംബുലൻസ് അനുവദിക്കും
01:44 AM May 24, 2018 | Deepika.com
കോഴിക്കോട്: നിപ്പാ വൈറസ് രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ തിരിച്ചറിയാനും ആശുപത്രികളിലെത്തിക്കാനും റവന്യുവകുപ്പും ആരോഗ്യവകുപ്പും യോജിച്ചു പ്രവര്‍ത്തിക്കാന്‍ കോഴിക്കോട് ജില്ലാകളക്ടര്‍ യു.വി. ജോസ് നിര്‍ദേശം നല്കി. സംസ്കാരചടങ്ങുകള്‍ സംബന്ധിച്ച ആശങ്കകള്‍ക്കു പരിഹാരം കാണാന്‍ അതതു തഹസില്‍ദാര്‍മാരെയും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെയും ചുമതലപ്പെടുത്തും.