മിൽമ മേഖലാ യൂണിയനുകളുടെ എണ്ണം രണ്ടാക്കി കുറയ്ക്കാൻ ശിപാർശ
01:31 AM May 24, 2018 | Deepika.com
തിരുവനന്തപുരം: മിൽമ മേഖലാ യൂണിയനുകളുടെ എണ്ണം മൂന്നിൽ നിന്ന് രണ്ട് ആക്കി കുറയ്ക്കാൻ ലിഡാ ജേക്കബ് അധ്യക്ഷയായ സമിതി റിപ്പോർട്ട് നൽകി. എറണാകുളം - തിരുവനന്തപുരം മേഖലാ യൂണിയനുകളെ സംയോജിപ്പിച്ച് പുനഃസംഘടന നടത്താൻ റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നു. മേഖലാ യൂണിയനുകൾ ലാഭത്തിലാണെങ്കിലും വ്യക്തമായ പദ്ധതികൾ ഇല്ലെന്നും കർഷകർക്ക് ഗുണം ചെയ്യുന്ന തരത്തിൽ ഒന്നും നടപ്പിലാക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ജീവനക്കാരെ അനധികൃതമായി തിരുകിക്കയറ്റുന്നതിലും ധൂർത്തിലും യൂണിയനുകൾ മുന്നിട്ടു നിൽക്കുകയാണ്.