തൃശൂർ: അംഗപരിമിതർക്കു പോളിടെക്നിക് കോളജിൽ സൗജന്യ വിദ്യാഭ്യാസം. വിദ്യാഭ്യാസം സൗജന്യമാണെന്നു മാത്രമല്ല, ഹോസ്റ്റൽ സൗകര്യം, സ്കോളർഷിപ്, യൂണിഫോം, പുസ്തകങ്ങൾ, പഠനോപകരണങ്ങൾ എന്നിവയും സൗജന്യമാണ്.
ഡിപ്ലോമ കോഴ്സിൽ ചേരാൻ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നീ കാര്യങ്ങളിൽ ഇളവും അനുവദിക്കും. സംസ്ഥാനത്തു രണ്ടു പോളി ടെക്നിക് കോളജുകളിലാണ് അംഗപരിമിതർക്ക് കേന്ദ്ര സർക്കാർ ഈ ആനുകൂല്യം നൽകുന്നത്. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കംപ്യൂട്ടർ, ഇലക്ട്രോണിക്സ് ഡിപ്ലോമ കോഴ്സുകളിലാണു പ്രവേശനം നൽകുക. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഈ മാസം 29 നു മുമ്പ് അപേക്ഷിക്കണം. ഫോണ് 0487 2391239. polyad mission.org.
ഭിന്നശേഷിക്കാർക്കു പോളി കോളജിൽ സൗജന്യ വിദ്യാഭ്യാസം
01:31 AM May 24, 2018 | Deepika.com