വരാപ്പുഴ: അന്വേഷണ പുരോഗതി നൽകാൻ ഹൈക്കോടതി നിർദേശം
02:10 AM May 23, 2018 | Deepika.com
കൊച്ചി: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് എന്ന യുവാവ് മരിച്ച കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിനു ഹൈക്കോടതി നിർദേശം നൽകി. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില നൽകിയ ഹർജിയിലാണു ഹൈക്കോടതിയുടെ നിർദേശം.