വരാനിരിക്കുന്നത് യുഡിഎഫിന്‍റെ നാളുകൾ: കുഞ്ഞാലിക്കുട്ടി

02:10 AM May 23, 2018 | Deepika.com
കോ​​ഴി​​ക്കോ​​ട്: ചെ​​ങ്ങ​​ന്നൂ​​രി​​ല്‍ യു​​ഡി​​എ​​ഫു​​മാ​​യി സ​​ഹ​​ക​​രി​​ച്ചു പ്ര​​വ​​ര്‍ത്തി​​ക്കാ​​നു​​ള്ള കെ.​​എം.​​മാ​​ണി​​യു​​ടെ തീ​​രു​​മാ​​ന​​ത്തെ സ്വാ​​ഗ​​തം​​ ചെ​​യ്യു​​ന്ന​​താ​​യി പി.​​കെ.​​ കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി എം​​പി. ഇ​​പ്പോ​​ള്‍ യു​​ഡി​​എ​​ഫി​​നു പി​​ന്തു​​ണ​​യാ​​ണു ന​​ല്‍കി​​യി​​രി​​ക്കു​​ന്ന​​തെ​​ങ്കി​​ലും കേ​​ര​​ള കോ​​ണ്‍ഗ്ര​​സ് ഉ​​ട​​ന്‍ യു​​ഡി​​എ​​ഫി​​ന്‍റെ ഭാ​​ഗ​​മാ​​കു​​മെ​​ന്ന കാ​​ര്യ​​ത്തി​​ല്‍ നൂ​​റു ശ​​ത​​മാ​​നം ഉ​​റ​​പ്പു​​ണ്ട്. നി​​ല​​വി​​ലെ ഭ​​ര​​ണം വ​​ച്ചു നോ​​ക്കു​​മ്പോ​​ള്‍ ഇ​​നി വ​​രാ​​നി​​രി​​ക്കു​​ന്ന​​തു യു​​ഡി​​എ​​ഫി​​ന്‍റെ ന​​ല്ല നാ​​ളു​​ക​​ളാ​​ണെ​​ന്നും അ​​ദ്ദേ​​ഹം അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

കേ​​ര​​ള കോ​​ണ്‍ഗ്ര​​സു​​മാ​​യി ഇ​​നി​​യും ഒ​​രു​​പാ​​ടു കാ​​ര്യ​​ങ്ങ​​ള്‍ ച​​ര്‍ച്ച​​ചെ​​യ്യാ​​നു​​ണ്ട്. അ​​തെ​​ല്ലാം യഥാസമയം ന​​ട​​ക്കും. ചെ​​ങ്ങ​​ന്നൂ​​രി​​ല്‍ യു​​ഡി​​എ​​ഫ് വി​​ജ​​യി​​ക്കും. ബി​​ജെ​​പി​​യൊ​​ന്നും കേ​​ര​​ള​​ത്തി​​ല്‍ ഒ​​രു​​ഘ​​ട​​ക​​മേ അ​​ല്ല. അ​​വ​​ര്‍ക്ക് എ​​ത്ര വോ​​ട്ടു കി​​ട്ടും എ​​ന്നു മാ​​ത്രം നോ​​ക്കി​​യാ​​ല്‍ മ​​തി. ബി​​ജെ​​പി​​ക്കു ക​​ഴി​​ഞ്ഞ ത​​വ​​ണ ല​​ഭി​​ച്ച​​തി​​നേ​​ക്കാ​​ള്‍ കു​​റവ് വോ​​ട്ടു​​ക​​ളാ​​യി​​രി​​ക്കും ഇ​​ത്ത​​വ​​ണ ല​​ഭി​​ക്കു​​ക. പ​​ര​​സ്പ​​രധാ​​ര​​ണ​​യും മു​​ന്നൊ​​രു​​ക്ക​​വും ഉ​​ണ്ടാ​​യാ​​ല്‍ ബി​​ജെ​​പി​​യെ ത​​റ​​പ​​റ്റി​​ക്കാ​​ന്‍ ക​​ഴി​​യു​​മെ​​ന്ന​​തി​​ന്‍റെ തെ​​ളി​​വാ​​ണു ക​​ര്‍ണാ​​ട​​ക​​ സം​​ഭ​​വ​​വി​​കാ​​സ​​ങ്ങ​​ൾ. കോ​​ണ്‍ഗ്ര​​സ്-​​ജെ​​ഡി​​എ​​സ് സ​​ര്‍ക്കാ​​ര്‍ രൂ​​പീ​​ക​​ര​​ണം രാ​​ജ്യ​​ത്തി​​ന് ആ​​വേ​​ശം പ​​ക​​രു​​ന്ന​​താ​​യും കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി പറഞ്ഞു.