കർണാടക സത്യപ്രതിജ്ഞ: പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുക്കും
02:00 AM May 23, 2018 | Deepika.com
തിരുവനന്തപുരം: കർണാടക മുഖ്യമന്ത്രിയായി ജനതാദൾ- എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയുടെ ഇന്നു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി പങ്കെടുക്കും. ജനതാദളിന്റെയും കോണ്‍ഗ്രസിന്റെയും ക്ഷണം സ്വീകരിച്ചാണു സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നത്. മതേതര പാർട്ടികളുടെ കൂട്ടായ്മയുടെ ആദ്യ ചുവടുവയ്പാണു കർണാടക സത്യപ്രതിജഞാ ചടങ്ങെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു.