രണ്ടു ലക്ഷം നൽകും: നഴ്സുമാർ
02:00 AM May 23, 2018 | Deepika.com
കോഴിക്കോട്: നിപ്പാ വൈറസ് മൂലമുള്ള പനി ബാധിച്ചവരെ ശുശ്രൂഷിച്ചതിനെത്തുടർന്നു രോഗം ബാധിച്ചു മരിച്ച പേരാന്പ്ര താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ലിനി സജീഷിനു രണ്ടു ലക്ഷം രൂപ ധനസഹായം നൽകാൻ ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ (ടി എൻഎഐ) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. കുട്ടികളുടെ പഠനസംബന്ധമായ കാര്യങ്ങളിൽ ഒരു പാക്കേജ് കൂടി അനുവദിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.