കൊച്ചി: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസിന്റെ (എം) പിന്തുണ യുഡിഎഫിന് പ്രയോജനം ചെയ്യുമെന്നു കെ.വി. തോമസ് എംപി. യുഡിഎഫ് നേതൃത്വം ഒരിക്കലും മാണിയെ തള്ളിപ്പറഞ്ഞിട്ടില്ല. കെ.എം. മാണിയുടെ പിന്തുണകൂടി ലഭിക്കുന്നതോടെ ഐക്യ ജനാധിപത്യമുന്നണി കൂടുതൽ ശക്തിപ്പെട്ടുവെന്ന സന്ദേശം ലഭിക്കും. ഇതു യുഎഡിഎഫിനു വളരെയധികം ഗുണം ചെയ്യുമെന്നു കെ. വി. തോമസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൽ കോണ്‍ഗ്രസും ഇടതുപക്ഷവും ഒരേ വേദിയിൽ വരുന്നത് അപ്രായോഗികമാണ്. പക്ഷേ കേരളത്തിനു പുറത്തു ബിജെപിയെ നേരിടുന്നതിനു കോണ്‍ഗ്രസും ഇടതുപക്ഷകക്ഷികളും സോഷ്യലിസ്റ്റ് പാർട്ടികളും ഒന്നിക്കണം. കർണാടകയിൽ കണ്ടത് അതാണെന്നും അദ്ദേഹം വ്യക്തമാക്കി.
മാണിയുടെ പിന്തുണ യുഡിഎഫിന് ഗുണം ചെയ്യും: കെ.വി. തോമസ്
01:49 AM May 23, 2018 | Deepika.com