ടൈറ്റാനിയം അഴിമതി കേസ്: ജൂലൈ ഏഴിനു പരിഗണിക്കും
01:37 AM May 23, 2018 | Deepika.com
തിരുവനന്തപുരം: ടൈറ്റാനിയം അഴിമതി കേസിൽ രാഷ്ട്രീയ നേതാക്കളുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് വിജിലൻസ്. ഉദ്യോഗസ്ഥർ മാറിയതാണ് അന്വേഷണം വൈകാൻ കാരണമെന്നും കോടതിയെ വിജിലൻസ് അറിയിച്ചു. കേസ് ജൂലൈ ഏഴിനു വീണ്ടും പരിഗണിക്കും. തിരുവനന്തപരം പ്രത്യേക വിജിലൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരെ ഉൾപ്പെടുത്തി വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. 2006ലാണ് ടൈറ്റാനിയം അഴിമതി കേസിന്റെ അന്വേഷണം ആരംഭിച്ചത്.