ഐഎച്ച്ആർഡി ഡയറക്ടർ നിയമന അഴിമതി: റിപ്പോർട്ട് അംഗീകരിച്ചു
01:37 AM May 23, 2018 | Deepika.com
തിരുവനന്തപുരം: ഐഎച്ച്ആർഡി ഡയറക്ടർ നിയമന കേസിൽ മുൻ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. കെ.എം.ഏബ്രഹാം ഉൾപ്പടെ ആറു പേർക്കു ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് കോടതി അംഗീകരിച്ചു. വിജിലൻസ് സമർപ്പിച്ച ക്ലീൻ ചിറ്റ് റിപ്പോർട്ട് തള്ളണമെന്ന ഹർജി കോടതി നിരസിച്ചു.