ശ്രീ​ജി​ത്തി​ന്‍റെ വീ​ട് ത്രി​പു​ര മു​ഖ്യ​മ​ന്ത്രി സ​ന്ദ​ർ​ശി​ക്കും

01:37 AM May 23, 2018 | Deepika.com
വ​​​​രാ​​​​പ്പു​​​​ഴ: വ​​​രാ​​​പ്പു​​​ഴ​​​യി​​​ൽ പോ​​​​ലീ​​​​സ് മ​​​​ർ​​​​ദ​​​​ന​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച ശ്രീ​​​​ജി​​​​ത്തി​​​​ന്‍റെ വീ​​​​ട് ത്രി​​​​പു​​​​ര മു​​​​ഖ്യ​​​​മ​​​​ന്ത്രി ബി​​​​പ്ല​​​​വ് കു​​​​മാ​​​​ർ ദേ​​​​വ് നാ​​​​ളെ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കും. ചെ​​​​ങ്ങ​​​​ന്നൂ​​​​ർ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി കേ​​​​ര​​​​ള​​​​ത്തി​​​​ൽ എ​​​​ത്ത​​​വെ​​​യാ​​​ണ് ത്രി​​​​പു​​​​ര മു​​​​ഖ്യ​​​​മ​​​​ന്ത്രി ശ്രീ​​​​ജി​​​​ത്തി​​​​ന്‍റെ വീ​​​​ട് സ​​​​ന്ദ​​​​ർ​​​​ശി​​​ക്കു​​​ക. ഇ​​​​ന്ന് രാ​​​​ത്രി​​​​യോ​​​​ടെ എ​​​​ത്തു​​​​ന്ന ബി​​​​പ്ല​​​​വ്‌​​​കു​​​​മാ​​​​ർ ദേ​​​​വ് നാ​​​​ളെ രാ​​​​വി​​​​ലെ എ​​​​ട്ടോ​​​​ടെ വ​​​​രാ​​​​പ്പു​​​​ഴ​​​​യി​​​​ലെ ശ്രീ​​​​ജി​​​​ത്തി​​​​ന്‍റെ വീ​​​​ട്ടി​​​​ൽ സ​​​​ന്ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തി​​​​യ ശേ​​​​ഷം ചെ​​​​ങ്ങ​​​​ന്നൂ​​​​രി​​​​ലേ​​​​ക്ക് പോ​​​​കു​​​​മെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം ല​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. എന്നാൽ, ലോ​​​​ക്ക​​​​ൽ പോ​​​​ലീ​​​​സി​​​​നു ത്രി​​​​പു​​​​ര മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ സ​​​​ന്ദ​​​​ർ​​​​ശ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള വി​​​​വ​​​​രം ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ല.

സു​​​​ര​​​​ക്ഷാ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ മു​​​​ന്നോ​​​​ടി​​​​യാ​​​​യി വ​​​​രാ​​​​പ്പു​​​​ഴ വേ​​​​സ്വ പാ​​​​ട​​​​ത്ത് ഇ​​​​ന്ന​​​​ലെ മൂ​​​​ന്നോ​​​​ടെ ത്രി​​​​പു​​​​ര ഐ​​​​ജി ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ഉ​​​​ന്ന​​​​ത​​​ത​​​ല പോ​​​​ലീ​​​​സ് സം​​​​ഘം ശ്രീ​​​​ജി​​​​ത്തി​​​​ന്‍റെ വീ​​​​ടും പ​​​​രി​​​​സ​​​​ര​​​​വും നി​​​​രീ​​​​ക്ഷി​​​​ച്ചു. ആ​​​​ലു​​​​വ റൂ​​​​റ​​​​ൽ പോ​​​​ലീ​​​​സി​​​​ൽനി​​​​ന്നു​​​​ള്ള സം​​​​ഘ​​​വും ഒ​​​പ്പ​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.